അര്ഹതാ മാനദണ്ഡങ്ങള്
സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കുള്ള അർഹതാ മാനദണ്ഡങ്ങൾ
വിവിധ പെൻഷൻ പദ്ധതികളുടെ യോഗ്യതാ നിബന്ധനകൾ
വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള അർഹതാ മാനദണ്ഡങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിൽ നിന്നും നിലവിലുള്ള സർക്കാർ നിർദേശങ്ങളും ബാധകമായ യോഗ്യതാ നിബന്ധനകളും ഉറപ്പാക്കേണ്ടതാണ്.
1. ഇന്ദിരാ ഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകൻ അഗതിയായിരിക്കണം.
- അപേക്ഷകൻ സർവീസ് പെൻഷണറോ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയോ ആകരുത്. 4000 രൂപ വരെ എക്സ്ഗ്രേഷിയ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.
- അപേക്ഷകൻ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാൻ പാടില്ല.
- അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
- മറ്റു സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ അർഹരല്ല. വികലാംഗരാണെങ്കിൽ ഈ നിബന്ധന ബാധകമല്ല. ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്ക് മാത്രമേ അർഹതയുള്ളൂ.
- അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകരുത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഈ നിബന്ധന ബാധകമല്ല.
- അപേക്ഷകൻ യാചകനാകാൻ പാടില്ല.
- 1000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം (അംബാസഡർ കാർ ഒഴികെ) അപേക്ഷകന്റെയോ കുടുംബത്തിന്റെയോ പേരിൽ ഉണ്ടായിരിക്കരുത്.
- അപേക്ഷകൻ അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
- അപേക്ഷകന് കേന്ദ്ര സർക്കാരിൽ നിന്നോ മറ്റു സംസ്ഥാന സർക്കാരുകളിൽ നിന്നോ ശമ്പളം, പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയാകരുത്.
- അപേക്ഷകന് 60 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
- കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ആ സ്ഥാപനത്തിന്റെ പദ്ധതിപ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയാകരുത്.
- അപേക്ഷകൻ കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ട് മൂന്ന് വർഷത്തിൽ കൂടുതൽ ആയിരിക്കണം.
- വ്യത്യസ്ത പ്രാദേശിക സർക്കാരുകളിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റാൻ പാടില്ല.
- അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
- 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടം സ്വന്തമായുള്ളവരോ അത്തരം കെട്ടിടത്തിൽ താമസിക്കുന്നവരോ ആകരുത്.
2. കർഷക തൊഴിലാളി പെൻഷൻ
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകന് 60 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
- അപേക്ഷകൻ സർവീസ് പെൻഷണറോ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയോ ആകരുത്. 4000 രൂപ വരെ എക്സ്ഗ്രേഷിയ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.
- അപേക്ഷകൻ 10 വർഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം.
- അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
- ഭൂവുടമയുടെ കീഴിൽ 10 വർഷമോ അതിൽ കൂടുതലോ കർഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം.
- അപേക്ഷകന്റെയോ കുടുംബത്തിന്റെയോ പേരിൽ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകരുത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഈ നിബന്ധന ബാധകമല്ല.
- അപേക്ഷകൻ കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിരിക്കണം.
- 1000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം (അംബാസഡർ കാർ ഒഴികെ) അപേക്ഷകന്റെയോ കുടുംബത്തിന്റെയോ പേരിൽ ഉണ്ടായിരിക്കരുത്.
- അപേക്ഷകൻ തോട്ടം തൊഴിലാളിയായിരിക്കരുത്.
- അപേക്ഷകന് കേന്ദ്ര സർക്കാരിൽ നിന്നോ മറ്റു സംസ്ഥാന സർക്കാരുകളിൽ നിന്നോ ശമ്പളം, പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയാകരുത്.
- അപേക്ഷകൻ അഗതിയായിരിക്കണം.
- കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ആ സ്ഥാപനത്തിന്റെ പദ്ധതിപ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയാകരുത്.
- മറ്റു സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ അർഹരല്ല. വികലാംഗരാണെങ്കിൽ ഈ നിബന്ധന ബാധകമല്ല. ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്ക് മാത്രമേ അർഹതയുള്ളൂ.
- വ്യത്യസ്ത പ്രാദേശിക സർക്കാരുകളിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റാൻ പാടില്ല.
- അപേക്ഷകൻ യാചകനായിരിക്കരുത്.
- അപേക്ഷകൻ അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
- അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
- 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടം സ്വന്തമായുള്ളവരോ അത്തരം കെട്ടിടത്തിൽ താമസിക്കുന്നവരോ ആകരുത്.
3. ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷൻ സ്കീം
മാനസികമായോ ശാരീരികമായോ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പെൻഷൻ
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകൻ അഗതിയായിരിക്കണം.
- അപേക്ഷകൻ സർവീസ് പെൻഷണറോ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയോ ആകരുത്. 4000 രൂപ വരെ എക്സ്ഗ്രേഷിയ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.
- മറ്റേതെങ്കിലും സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നവർക്കും അതിനായി അപേക്ഷിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്ക് മാത്രമേ അർഹതയുള്ളൂ.
- അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
- അപേക്ഷകൻ യാചകനാകാൻ പാടില്ല.
- അപേക്ഷകന്റെയോ കുടുംബത്തിന്റെയോ പേരിൽ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകരുത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഈ നിബന്ധന ബാധകമല്ല.
- അപേക്ഷകൻ അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
- 1000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം (അംബാസഡർ കാർ ഒഴികെ) അപേക്ഷകന്റെയോ കുടുംബത്തിന്റെയോ പേരിൽ ഉണ്ടായിരിക്കരുത്.
- അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
- അപേക്ഷകന് കേന്ദ്ര സർക്കാരിൽ നിന്നോ മറ്റു സംസ്ഥാന സർക്കാരുകളിൽ നിന്നോ ശമ്പളം, പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയാകരുത്.
- അവശത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് / സാമൂഹ്യ സുരക്ഷാ മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
- കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ആ സ്ഥാപനത്തിന്റെ പദ്ധതിപ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയാകരുത്.
- പ്രായപരിധിയില്ല.
- വ്യത്യസ്ത പ്രാദേശിക സർക്കാരുകളിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റാൻ പാടില്ല.
- 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടം സ്വന്തമായുള്ളവരോ അത്തരം കെട്ടിടത്തിൽ താമസിക്കുന്നവരോ ആകരുത്.
4. 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ
- അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകയ്ക്ക് 50 വയസ് പൂർത്തിയായിരിക്കണം.
- അപേക്ഷക സർവീസ് പെൻഷണറോ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയോ ആകരുത്. 4000 രൂപ വരെ എക്സ്ഗ്രേഷിയ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.
- അപേക്ഷക അവിവാഹിതയായിരിക്കണം.
- അപേക്ഷക ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
- മറ്റു സാമൂഹ്യക്ഷേമ പെൻഷനുകൾക്കായി അപേക്ഷിച്ചിട്ടുള്ളവർ അർഹരല്ല. വികലാംഗരാണെങ്കിൽ ഈ നിബന്ധന ബാധകമല്ല. ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്ക് മാത്രമേ അർഹതയുള്ളൂ.
- അപേക്ഷകയുടെയോ കുടുംബത്തിന്റെയോ പേരിൽ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകരുത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഈ നിബന്ധന ബാധകമല്ല.
- അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാൻ പാടില്ല.
- 1000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം (അംബാസഡർ കാർ ഒഴികെ) അപേക്ഷകയുടെയോ കുടുംബത്തിന്റെയോ പേരിൽ ഉണ്ടായിരിക്കരുത്.
- അപേക്ഷക യാചകയാകാൻ പാടില്ല.
- അപേക്ഷകയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്നോ മറ്റു സംസ്ഥാന സർക്കാരുകളിൽ നിന്നോ ശമ്പളം, പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയാകരുത്.
- അപേക്ഷക അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
- കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ആ സ്ഥാപനത്തിന്റെ പദ്ധതിപ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയാകരുത്.
- അപേക്ഷക സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
- വ്യത്യസ്ത പ്രാദേശിക സർക്കാരുകളിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റാൻ പാടില്ല.
- അപേക്ഷക കേരള സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരിയായിരിക്കണം.
- 50 വയസ് കഴിഞ്ഞ അവിവാഹിതരായ അമ്മമാർക്കും അപേക്ഷിക്കാം.
- 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടം സ്വന്തമായുള്ളവരോ അത്തരം കെട്ടിടത്തിൽ താമസിക്കുന്നവരോ ആകരുത്.
5. ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ സ്കീം
- അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷക വിധവയായിരിക്കണം; അല്ലെങ്കിൽ ഭർത്താവിനെ ഏഴ് വർഷത്തിലധികമായി കാണാതായിരിക്കണം; അല്ലെങ്കിൽ ഭർത്താവ് ഉപേക്ഷിച്ച് ഏഴ് വർഷം കഴിഞ്ഞിരിക്കണം. പുനർവിവാഹം ചെയ്തിട്ടില്ലാത്ത 50 വയസ് പൂർത്തിയായ സ്ത്രീകൾക്കാണ് ഈ മാനദണ്ഡം ബാധകം.
- അപേക്ഷക സർവീസ് പെൻഷണറോ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയോ ആകരുത്. 4000 രൂപ വരെ എക്സ്ഗ്രേഷിയ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.
- അപേക്ഷക പുനർവിവാഹം ചെയ്തിരിക്കരുത്.
- അപേക്ഷക ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
- മറ്റു സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ അർഹരല്ല. വികലാംഗരാണെങ്കിൽ ഈ നിബന്ധന ബാധകമല്ല. ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്ക് മാത്രമേ അർഹതയുള്ളൂ.
- അപേക്ഷകയുടെയോ കുടുംബത്തിന്റെയോ പേരിൽ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകരുത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഈ നിബന്ധന ബാധകമല്ല.
- മറ്റു സാമൂഹ്യക്ഷേമ പെൻഷനുകൾക്കായി അപേക്ഷിച്ചിട്ടുള്ളവർ അർഹരല്ല. വികലാംഗരാണെങ്കിൽ ഈ നിബന്ധന ബാധകമല്ല.
- 1000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം (അംബാസഡർ കാർ ഒഴികെ) അപേക്ഷകയുടെയോ കുടുംബത്തിന്റെയോ പേരിൽ ഉണ്ടായിരിക്കരുത്.
- അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാൻ പാടില്ല.
- അപേക്ഷകയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്നോ മറ്റു സംസ്ഥാന സർക്കാരുകളിൽ നിന്നോ ശമ്പളം, പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തിയാകരുത്.
- അപേക്ഷക യാചകയാകാൻ പാടില്ല.
- കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ആ സ്ഥാപനത്തിന്റെ പദ്ധതിപ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയാകരുത്.
- അപേക്ഷക അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
- വ്യത്യസ്ത പ്രാദേശിക സർക്കാരുകളിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റാൻ പാടില്ല.
- അപേക്ഷക സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
- തുടർച്ചയായി കുറഞ്ഞത് രണ്ട് വർഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസക്കാരിയായിരിക്കണം.
- പ്രായപരിധിയില്ല.
- അപേക്ഷക അഗതിയായിരിക്കണം.
- 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടം സ്വന്തമായുള്ളവരോ അത്തരം കെട്ടിടത്തിൽ താമസിക്കുന്നവരോ ആകരുത്.
കൂടുതൽ വിവരങ്ങൾക്ക്
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കേരള സർക്കാരിന്റെ ഔദ്യോഗിക വെൽഫെയർ പെൻഷൻ പോർട്ടൽ സന്ദർശിക്കുക.
ശ്രദ്ധിക്കുക: ഈ പേജിലെ വിവരങ്ങൾ നൽകിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്. അപേക്ഷിക്കുന്നതിന് മുമ്പ് നിലവിലുള്ള സർക്കാർ ഉത്തരവുകളും ബാധകമായ അർഹതാ നിബന്ധനകളും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിൽ നിന്നോ ഔദ്യോഗിക വെൽഫെയർ പെൻഷൻ പോർട്ടലിൽ നിന്നോ ഉറപ്പാക്കുക.