പുലിയണ്ണിപ്പാറ
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മണ്ഡലത്തിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പുതുമന 15-ാം വാര്‍ഡില്‍ ഏകദേശം 200 ഏക്കറോളം വരുന്ന കുന്നിന്‍പ്രദേശമാണ് പുലിയണിപ്പാറ. കോടനാട് ആനക്കളരി, വെമ്പൂരം, അഭയാരണ്യം, പാണിയേലി പോര് എന്നീ ടൂറിസ്റ്റ് കേന്ദ്രത്തിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് പുലിയണിപ്പാറ. ഒരു ദുര്‍ഗ്ഗാദേവി ക്ഷേത്രവും ആയതിനോട് ചേര്‍ന്ന പാറക്കൂട്ടങ്ങളുമാണ് പ്രദേശത്തിന്റെ ആകര്‍ഷണീയത. അതിരാവിലെ തന്നെ സൂര്യോദയവും, കോടമഞ്ഞും, വൈകുന്നേരത്തെ അസ്തമയവും കാണുന്നതിന് ദിവസവും നൂറുകണക്കിന് ആളുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.