ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
അന്താരാഷ്ട്ര യോഗ ദിനാചരണം 2026

June 22, 2026

അന്താരാഷ്ട്ര യോഗ ദിനം 2026

  • തീയതി: 21 ജൂൺ 2026 (ഞായർ) 

2026 ലെ പ്രമേയം (Theme)

2026-ലെ ഔദ്യോഗിക പ്രമേയം "Yoga for Healthy Ageing" (ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ) എന്നാണ്. ഇത് പ്രായമേറുന്നതിനൊപ്പം ശരീര-മനസ്സ് ആരോഗ്യവും ചലനക്ഷമതയും നിലനിർത്തുന്നതിൽ യോഗയുടെ പങ്ക് ഊന്നിപ്പറയുന്നു. 

യോഗ ദിനത്തിന്റെ പ്രാധാന്യം

  • ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
  • മാനസിക സമ്മർദ്ദം കുറയ്ക്കുന്നു
  • ഏകാഗ്രതയും ആത്മവിശ്വാസവും വർധിപ്പിക്കുന്നു
  • ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നു
  • ലോകമെമ്പാടുമുള്ള ജനങ്ങളെ ആരോഗ്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശത്തിലൂടെ ഒന്നിപ്പിക്കുന്നു 

     വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണം പഞ്ചായത്ത്തല ഉദ്ഘാടനം വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ബഹു.പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.പ്രസാദ്  പി.സി  നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്‍റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എന്നിവർ സംസാരിച്ചു. 

photo