2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31-നകം അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്
പ്രധാന സ്ഥലങ്ങള്‍

പാണിയേലി പോര്

      എറണാകുളം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് പാണിയേലി പോര്. ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി കൂവപ്പടി ബ്ളോക്ക് പഞ്ചായത്തിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്.നിരവധി ആളുകൾ സന്ദർശിക്കുന്ന ഇവിടം അപകടം നിറഞ്ഞതാണ്. ജലം നിരന്തരം ഒഴുകുന്നതിനാൽ പാറക്കെട്ടുകളിൽ ശക്തമായ വഴുവഴുപ്പും പ്രദേശത്ത് വർദ്ധിച്ച അടിയൊഴുക്കുമാണ് അപടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. വലിയ പാറകളിൽ തുരന്നതു പോലുള്ള ഗർത്തങ്ങൾ പുറമേ പലപ്പോഴും ദൃശ്യമാകുന്നില്ല. വനം വകുപ്പിന്റെ കൗണ്ടറിൽ നിന്ന്‌ പാസ് മൂലമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. സമീപത്തായുള്ള വനം വകുപ്പ് ചെക്ക് പോസ്റ്റ് വരെയാണ് വാഹനങ്ങൾക്കു പ്രവേശനം.

പുലിയണ്ണിപ്പാറ

       എറണാകുളം ജില്ലയിലെ  പെരുമ്പാവൂര്‍ മണ്ഡലത്തിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പുതുമന 15-ാം വാര്‍ഡില്‍ ഏകദേശം 200 ഏക്കറോളം വരുന്ന കുന്നിന്‍പ്രദേശമാണ് പുലിയണിപ്പാറ. കോടനാട് ആനക്കളരി, വെമ്പൂരം, അഭയാരണ്യം, പാണിയേലി പോര് എന്നീ ടൂറിസ്റ്റ് കേന്ദ്രത്തിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് പുലിയണിപ്പാറ. ഒരു ദുര്‍ഗ്ഗാദേവി ക്ഷേത്രവും ആയതിനോട് ചേര്‍ന്ന പാറക്കൂട്ടങ്ങളുമാണ് പ്രദേശത്തിന്‍റെ ആകര്‍ഷണീയത. അതിരാവിലെ തന്നെ സൂര്യോദയവും, കോടമഞ്ഞും, വൈകുന്നേരത്തെ അസ്തമയവും കാണുന്നതിന്  ദിവസവും നൂറുകണക്കിന്  ആളുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

കോടമ്പിള്ളിച്ചിറ