ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
2026-2027 ബജറ്റ്

        പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും ചെറുകിട കർഷകരും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരുമാണ്. അതിനാൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. സമഗ്രമായ സാമൂഹിക സുരക്ഷ, ദാരിദ്ര്യനിർമാർജനം, ഉയർന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് മുൻഗണന നൽകുന്നു.

      പാലിയേറ്റീവ് കെയർ, വയോജനങ്ങൾ, വനിതകൾ, കർഷകർ, യുവജനങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പെരിയാർ നദിയും ചിറകളും തോടുകളും വനസമ്പത്തും ഉൾക്കൊള്ളുന്ന പഞ്ചായത്തിൽ ടൂറിസത്തിനും അനുബന്ധ സംരംഭങ്ങൾക്കും മികച്ച സാധ്യതകളുണ്ട്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതുണ്ട്.

    അതോടൊപ്പം, വന്യജീവി ആക്രമണങ്ങൾ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രശ്നമായി മാറിയതിനാൽ, അതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

     2026-2027