പാണിയേലി പോര്
https://maps.app.goo.gl/rSKjnnPX9mkCksQW8
എറണാകുളം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് പാണിയേലി പോര്. ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി കൂവപ്പടി ബ്ളോക്ക് പഞ്ചായത്തിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്.നിരവധി ആളുകൾ സന്ദർശിക്കുന്ന ഇവിടം അപകടം നിറഞ്ഞതാണ്. ജലം നിരന്തരം ഒഴുകുന്നതിനാൽ പാറക്കെട്ടുകളിൽ ശക്തമായ വഴുവഴുപ്പും പ്രദേശത്ത് വർദ്ധിച്ച അടിയൊഴുക്കുമാണ് അപടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. വലിയ പാറകളിൽ തുരന്നതു പോലുള്ള ഗർത്തങ്ങൾ പുറമേ പലപ്പോഴും ദൃശ്യമാകുന്നില്ല. വനം വകുപ്പിന്റെ കൗണ്ടറിൽ നിന്ന് പാസ് മൂലമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. സമീപത്തായുള്ള വനം വകുപ്പ് ചെക്ക് പോസ്റ്റ് വരെയാണ് വാഹനങ്ങൾക്കു പ്രവേശനം.