പരിസ്ഥിതി ദിനാഘോഷം 2026
June 5, 2026
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 5-ന് ആചരിക്കുന്ന ദിനമാണ് ജൂണ്‍-5 ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി ദിനം ഒരു ആഘോഷദിനം മാത്രമല്ല; പ്രകൃതിയെ സംരക്ഷിക്കാനുള്ള നമ്മുടെ കടമയെ ഓർമ്മിപ്പിക്കുന്ന ദിനമാണ്. “പരിസ്ഥിതിയെ സംരക്ഷിക്കുക, ജീവിതത്തെ സംരക്ഷിക്കുക” എന്ന സന്ദേശം ഈ ദിനം നമ്മെ പഠിപ്പിക്കുന്നു.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിൽ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സ്പെഷ്യല്‍ ഗ്രാമസഭ പഞ്ചായത്ത്തല ഉദ്ഘാടനം വേങ്ങൂര്‍ ഗവ.എല്‍.പി സ്കൂളില്‍ ബഹു.പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.പ്രസാദ് പി.സി നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജെ.ച്ച്.ഐ, സി.എച്ച്.സി വേങ്ങൂര്‍ എന്നിവർ സംസാരിച്ചു.